സമരാഗ്നി പിണറായി സര്‍ക്കാരിനെതിരായ രോഷാഗ്നി : അഡ്വ. എം.എം നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഴിമതിക്കും കെടുകാര്യസ്ഥതക്കും ഭരണകൂട ഭീകരതക്കുമെതിരെ കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര പിണറായി സര്‍ക്കാരിനെതിരായ രോഷാഗ്നിയായി മാറുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ പറഞ്ഞു. കെ.പി.സി.സി യുടെ രോഷാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ ജില്ലയിലെ പര്യടന പരിപാടിയുടെ വിജയത്തിനായി പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന ജില്ലയിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരാഗ്നി പ്രക്ഷോഭയാത്ര സര്‍ക്കാരിന്‍റെ നെറികേടുകള്‍ ജനങ്ങളില്‍ എത്തിക്കുവാനുള്ള അവസരമായി മാറ്റണമെന്നും ഇതിനായി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഭവന സന്ദര്‍ശന പരിപാടിയും ഫണ്ട് ശേഖരണവും വന്‍ വിജയമാക്കണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, ഈപ്പന്‍ കുര്യന്‍, സക്കറിയ വര്‍ഗീസ്, എസ്. ബിനു, കെ. ശിവപ്രസാദ് പ്രൊഫ. പി.കെ മോഹന്‍രാജ്, ദീനാമ്മ റോയി, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, ആര്‍. ദേവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി രണ്ടര വയസ്സുകാരി...

0
കോഴിക്കോട് : രണ്ടര വയസ്സിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ...

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം : ‘മത്സ്യമെട്രി’ ആപ്പുമായി കേന്ദ്ര...

0
കൊച്ചി : മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി...

കെ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണവും ആദരവും നടന്നു

0
പത്തനംതിട്ട : കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലയുടെയും സോണിന്റെയും...

ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി...