സൗജന്യമായി ബിരിയാണിയും മദ്യപിക്കാൻ പണവും നൽകാതിരുന്നതിൽ ക്ഷുഭിതനായി ബിരിയാണി കട തല്ലി തകർത്ത് ഗുണ്ടാ സംഘം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സൗജന്യമായി ബിരിയാണിയും മദ്യപിക്കാൻ പണവും നൽകാതിരുന്നതിൽ ക്ഷുഭിതനായി ബിരിയാണി കട തല്ലി തകർത്ത് ഗുണ്ടാ സംഘം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള കടയ്ക്ക് നേരെയാണ് ബോട്ടിൽ മണി എന്ന പേരിൽ അറിയപ്പെടുന്ന എം സുബ്രഹ്മണ്യനും ഇയാളുടെ ഗുണ്ടാ സംഘവും അക്രമം അഴിച്ച് വിട്ടത്. നിരവധി കൊലപാതക കേസുകളിലെ പ്രതി കൂടിയാണ് ബോട്ടിൽ മണി. ബുധനാഴ്ചയാണ് അക്രമം നടന്നത്. തെന്യാംപേട്ടിലെ നല്ലൻ സ്ട്രീറ്റ് സ്വദേശിയായ 40കാരൻ എസ് സതീഷ്കുമാറിന്റെ ആൽവാർപേട്ടിലെ ഭക്ഷണശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഫെബ്രുവരി 14ന് ഓട്ടോ റിക്ഷയിലെത്തിയ ഗുണ്ടാ സംഘം ബിരിയാണി ആവശ്യപ്പെട്ടു. ഇതിന് പുറമേ മദ്യപിക്കാൻ പണം നൽകാനും ഇവർ സ്ഥാപനത്തിലെ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരാകരിച്ചതോടെ കത്തിയെടുത്ത് വീശിയ സംഘം ഹോട്ടൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി ഹോട്ടലിലുണ്ടായിരുന്ന പണം അപഹരിച്ച് കടക്കുകയായിരുന്നു. കടയുടമയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും സംഘം മറന്നില്ല. കടയുടമ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ വീണ്ടും കടയിലെത്തിയ സംഘം കടയിലെ സാധനങ്ങൾ തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ബോട്ടിൽ മണിയേയും അടുത്ത അനുയായി റഫീഖിനേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സംഘത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...