Friday, May 10, 2024 12:21 am

ഡ്യുക്കാട്ടി മുതൽ ഹോണ്ട ഗോള്‍ഡ് വിംഗ് വരെ ; ഇന്ത്യന്‍ റോഡുകളെ കീഴടക്കിയ ആഡംബര മോട്ടോർബൈക്ക് മോഡലുകൾ ഇവയാണ്….!

For full experience, Download our mobile application:
Get it on Google Play

മോട്ടോർ ബൈക്കുകള്‍ എപ്പോഴും യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ വാഹനങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള യാത്രയില്‍ കാറുകള്‍ക്ക് പകരം ബൈക്ക് ഉപയോഗിക്കുന്നവരാകും നമ്മളില്‍ അധികം പേരും. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയുള്ള അടിസ്ഥാന മോഡലുകള്‍ മുതല്‍ ഏറ്റവും കൂടിയ ആഡംബര ബൈക്കുകള്‍ വരെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ ഒരുക്കി വച്ചിട്ടുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ബൈക്ക് ഏകദേശം രണ്ട് ലക്ഷത്തില്‍ താഴെ ഓണ്‍റോഡ് വില വരുന്നതായിരിക്കും. പക്ഷെ കുറച്ച് ആഡംബരം ആഗ്രഹിക്കുന്ന ഒരാള്‍ വാങ്ങുന്ന ബൈക്കോ. അതിന് അവര്‍ക്ക് വില ഒരിക്കലും തടസമാവില്ല. അത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ആഡംബരത്തിന്റെ അവസാന വാക്കായി തലയുയര്‍ത്തി നില്‍ക്കുന്ന വില കൂടിയ മോട്ടോർ ബൈക്കുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

*ഡ്യുക്കാട്ടി 1299….
ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബൈക്കുകളില്‍ ഒന്നാണ് ഡ്യുക്കാട്ടി 1299 എന്ന മോഡൽ. പ്രകടനത്തിന്റെയും സാങ്കേതികവിദ്യയുടെയും പരിധികള്‍ മറികടക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ലിമിറ്റഡ് എഡിഷന്‍ ബൈക്കാണിത്. ഇതിന്റെ വില ഏകദേശം 1.12 കോടി രൂപയോളം വരും. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇതിന് 234 എച്ച്പി വി4 എഞ്ചിനാണ് നൽകിയിരിക്കുന്നത്.

*കവാസാക്കി നിഞ്ച….
ആഡംബരത്തിന്റെ പര്യായമായ കവാസാക്കിയുടെ പ്രീമിയം എഡിഷന്‍ ബൈക്കായ കവാസാക്കി നിഞ്ച എച്ച്2ആര്‍ ആണ് അടുത്തത്. മണിക്കൂറില്‍ പരമാവധി 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന വേഗതയുള്ള നിഞ്ച എച്ച്2ആര്‍ ഒരു ഐക്കോണിക് മോഡലാണ്. ഇതിന്റെ വില ഏകദേശം 80 ലക്ഷം രൂപയോളം വരുമെന്നതാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

*ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്റര്‍…
രണ്ട് ഐക്കോണിക് ഇറ്റാലിയന്‍ ബ്രാന്‍ഡുകളുടെ ആത്യന്തിക സംയോജനമാണ് ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്റര്‍ വി4 ലംബോര്‍ഗിനി. ഇതാണ് അടുത്ത സൂപ്പര്‍ മോഡല്‍. അത്രയ്ക്കും അവിശ്വനീയമായ ഡിസൈനാണ് ഈ വാഹനത്തെ വേറിട്ട് നിര്‍ത്തുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബൈക്കുകളില്‍ ഒന്നെന്ന ഖ്യാതിയും ഈ വാഹനം പേറുന്നുണ്ട്. ഏകദേശം 72 ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

*ഡ്യുക്കാട്ടി പാനിഗാലെ വി4 ആര്‍….
ലോകമെമ്പാടുമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന മോഡലാണ് ഡ്യുക്കാട്ടി പാനിഗാലെ വി4 ആര്‍. അതിമനോഹരമായ രൂപകല്‍പനയും ശക്തമായ പ്രകടനവും വാഗ്ദാനം ചെയ്യുന്ന ഈ ബൈക്ക് റൈഡര്‍മാര്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ ഏകദേശ വില 70 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

*ഹോണ്ട ഗോള്‍ഡ് വിംഗ്….
പതിറ്റാണ്ടുകളായി റൈഡര്‍മാരുടെ ഹൃദയം കവര്‍ന്ന ഒരു ഇതിഹാസ ക്രൂയിസറാണ് ഹോണ്ട ഗോള്‍ഡ് വിംഗ്. അതിമനോഹരമായ രൂപകല്‍പനയും കരുത്തുറ്റ എഞ്ചിനും ആഡംബരപൂര്‍ണമായ സവിശേഷതകളും ഉള്ളതിനാല്‍ ഗോള്‍ഡ് വിംഗിന് ലോകമെമ്പാടും വലിയ ആരാധകരുള്ളതില്‍ ഒട്ടും അതിശയിക്കാനില്ല. നിലവില്‍ 40 ലക്ഷം രൂപ മുതല്‍ ഈ വാഹനം ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം

0
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം....

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം ; സർക്കുലർ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന്...

മന്ത്രി ഗണേഷ് കുമാ‍ര്‍ കടുപ്പിച്ച് തന്നെ : പരിഷ്‌കാരവുമായി മുന്നോട്ട് ; നാളെ മുതൽ...

0
തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്....

തിരുവനന്തപുരത്ത് നാളെ മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

0
തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ - തൈക്കാട്...