രാജ്യസഭാ തിരഞ്ഞെടുപ്പ് ; തന്റെ ആസ്തി വെളിപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ഞെട്ടൽ വിട്ടുമാറാതെ പ്രവർത്തകർ….!

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ആസ്തി വെളിപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ഇറ്റലിയില്‍ പിതാവിന്റെ സ്വത്തിലുള്ള 27 ലക്ഷത്തിന്റെ വിഹിതമടക്കമാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 88 കിലോ വെള്ളിയും 158 പവനോളം സ്വര്‍ണവും സോണിയയുടെ 12.53 കോടിയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹയിലെ ദേരാമണ്ഡിയില്‍ കൃഷി ഭൂമിയും സ്വന്തമായുണ്ട്. എംപിയുടെ ശമ്പളം, റോയല്‍റ്റി വരുമാനം, മൂലധന നിക്ഷേപം എന്നിവയിലൂടെയാണ് വരുമാനമെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പണമായി 90,000 രൂപയാണ് കൈവശമുള്ളത്.

അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സോണിയയുടെ ആസ്തിയില്‍ കാര്യമായ മാറ്റമില്ല. 2019-ല്‍ 11.82 കോടി രൂപയുടെ ആസ്തിയായിരുന്നു അവര്‍ വെളിപ്പെടുത്തിയിരുന്നത്. 1964-ല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വര്‍ഷത്തെ വിദേശ ഭാഷാ കോഴ്സ് സോണിയ ഗാന്ധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.1965-ല്‍ കാംബ്രിഡ്ജിലെ ലെനോക്‌സ് കുക്ക് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തു. സ്വന്തമായി കാറോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ തനിക്കില്ലെന്നും സോണിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ റായ്ബറേലിയിലെ എംപിയായ സോണിയ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. രാജസ്ഥാനില്‍ നിന്നാണ് അവര്‍ രാജ്യസഭയിലേക്ക് ഇപ്പോൾ മത്സരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...