ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി : യാമ്പു ഫ്ളവര്‍ ഫെസ്റ്റിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

യാമ്പു : ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന റെക്കോഡ് സ്വന്തമാക്കിയ യാമ്പു ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം. ഇത് 24 ദിവസം നീണ്ടുനില്‍ക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവാസി മലയാളികളടക്കം പതിനായിരങ്ങളാണ് എല്ലാ വര്‍ഷവും മരുഭൂമികളുടെ നാട്ടിലെ മനംകുളിര്‍പ്പിക്കുന്ന നയനമനോഹര കാഴ്ചകള്‍ കാണാനെത്താറുള്ളത്. പ്രവാസി സംഘടനകള്‍ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ക്കായി യാമ്പു ടൂര്‍ സംഘടിപ്പിക്കാറുണ്ട്. ദിവസവും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയും വൈകിട്ട് നാലുമുതല്‍ രാത്രി 12.30 വരെയുമാണ് പ്രവേശനം. യാമ്പു വ്യാവസായിക നഗരത്തിലെ ജിദ്ദ ഹൈവേയോടു ചേര്‍ന്നുള്ള അല്‍ മുനാസബാത്ത് ഇവന്റ്‌സ് പാര്‍ക്കിലാണ് സൗദി അറേബ്യയിലെ എറ്റവും വലിയ പുഷ്പമേള നടക്കുന്നത്.

ഇതിനോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി കലാ, സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രാദേശിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, പലതരം വിഭവങ്ങളുടെ ശേഖരങ്ങളുമായി ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഇത്തവണയുമുണ്ട്. കുട്ടികള്‍ക്കുള്ള വിവിധ പഠന ശില്‍പശാലകളുമുണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന കരിമരുന്ന് പ്രകടനങ്ങളും മറ്റ് വിനോദങ്ങളും ഇത്തവണത്തെ ഒരുക്കിയിട്ടുണ്ട്. പുഷ്‌പോത്സവ നഗരിയില്‍ വര്‍ണ കാഴ്ചയൊരുക്കി വൈദ്യുത ദീപാലങ്കാരങ്ങളുണ്ട്. വിശ്രമകേന്ദ്രങ്ങള്‍, നമസ്‌കാര സ്ഥലം, വിശാലമായ വാഹന പാര്‍ക്കിങ് എന്നിവയും പതിവുപോലെ നഗരിയില്‍ ക്രമീകരിച്ചിരിക്കുന്നു. സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉദ്യാനം നടന്നുകാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...

സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്...

0
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി...

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....