വടക്കാഞ്ചേരി കോഴയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണം എന്ന് അനില്‍ അക്കര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വടക്കാഞ്ചേരി കോഴയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണം എന്ന് അനില്‍ അക്കര. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിന് അനുമതി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോഴ കൊടുത്ത് സിപിഐഎം അട്ടിമറിച്ചു. ജാഫര്‍ മാഷിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. സിപിഐഎമ്മിന് ഇകാര്യത്തില്‍ പങ്കുണ്ടെങ്കില്‍ കേസെടുക്കണമെന്നും ചിറ്റണ്ട കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രനായ ഇയു ജാഫറിന് 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ഓഡിയോ സംഭാഷണത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് ഇ യു ജാഫര്‍ വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് നടത്തിയ സംഭാഷണമാണ് സിപിഐഎമ്മിന് കുരുക്കായത്. രണ്ട് ഓപ്ഷന്‍ സിപിഐഎം മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഒന്നുകില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, അല്ലെങ്കില്‍ അമ്പത് ലക്ഷം എന്നായിരുന്നു സംഭാഷണത്തില്‍ ജാഫര്‍ പറയുന്നത്. ആരോപണം ശുദ്ധ അസംബന്ധമെന്നായിരുന്നു സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...