വരുന്നത് പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് : യു.ഡി.എഫ് നൂറിലധികം സീറ്റ് നേടി അധികാരത്തില്‍ വരും : എ.പി. അനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് വരാന്‍ പോകുന്നതെന്നും നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉണ്ടായ വന്‍വിജയം മുഖ്യമന്ത്രി പിണറായി വിജയനെയും എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെയും വിളറി പിടിപ്പിച്ചിരിക്കുകയാണ്. രണ്ട് വിജിലന്‍സ് അന്വേഷണം നടത്തി അഴിമതി കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കോപ്പുകൂട്ടുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ടാണെന്ന് എ.പി. അനില്‍കുമാര്‍ പറഞ്ഞു.

യു.പി.എ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റി പദ്ധതി തന്നെ അട്ടിമറിക്കുവാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനുവരി 13,14 തീയതികളില്‍ തിരുവനന്തപുരം ലോക് ഭവന് മുന്നില്‍ നടക്കുന്ന രാപ്പകല്‍ സമരം കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ. ജാസിംകുട്ടി, സജി കൊട്ടക്കാട്, ജെറി മാത്യു സാം, ജോണ്‍സണ്‍ വിളവിനാല്‍, ജി. രഘുനാഥ്, എന്‍.സി. മനോജ്, എസ്.വി. പ്രസന്നകുമാര്‍, കോശി പി. സക്കറിയ, ഡി.എന്‍. തൃദീപ്, സുനില്‍ പുല്ലാട്, വിനീത അനില്‍, റോജി പോള്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായ വന്‍വിജയം ആഘോഷിക്കുന്നതിനായി ഡി.സി.സി നേതൃത്വത്തില്‍ ജനുവരി 12 ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന “വിജയോത്സവം” റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുന്നതിനും 13, 14 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന തൊഴിലുറപ്പ് സംരക്ഷണ രാപ്പകല്‍ സമരം വിജയിപ്പിക്കുന്നതിനും 8, 9 തീയതികളില്‍ ജില്ലയിലെ മണ്ഡലം കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്നതിനും എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നതിനും നേതൃസംഗമത്തില്‍ തീരുമാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...