സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട് അനില്‍ അക്കര

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കണ്ണൂരിലെ വൈദേകം ആയുര്‍വ്വേദ വില്ലേജ് വിഷയത്തില്‍ ഇ പി ജയരാജനും പി ജയരാജനും നേര്‍ക്ക് നേരെ ഏറ്റുമുട്ടുമ്പോള്‍ കേരളത്തിലെ സി പി എം നേതാക്കളുടെ സാമ്പത്തിക ശ്രോതസുകളെ കുറിച്ച്‌ അന്വേഷണം നടത്താന്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ജനുവരി ഒന്നു മുതലാണ് അനില്‍ അക്കര ഈ വിഷയത്തില്‍ അന്വേഷണം നടത്തുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ മൗനത്തിലാണെന്നും അതിനാലാണ് അന്വേഷണമെന്നും പറഞ്ഞുകൊണ്ടാണ് അനില്‍ അക്കര തന്‍റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

അന്വേഷണത്തിലേക്കായി ജനങ്ങള്‍ക്ക് അറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇതിനായി തന്‍റെ ഇമേയില്‍ ഐഡിയും വാട്സാപ്പ് നമ്പറും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസം ഇപിയുടെ സമ്പത്ത് പിബി അന്വേഷിക്കും അപ്പോള്‍ പിണറായിയുടെ സമ്പത്ത് ആരന്വേഷിക്കും എന്ന് അനില്‍ അക്കര തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിപിഎം നേതാക്കളുടെ സ്വത്ത് വിവരം തേടി അദ്ദേഹം പോസ്റ്റിട്ടത്.

അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം.
ഇ ഡി ഉള്‍പെടെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളൊക്കെ മൗനത്തിലാണ്.വൈദികം ഉള്‍പെടെയുള്ള സി പിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ ഒരന്വേഷണം നടത്തിയാലോ? ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും അറിയാവുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കണം. വിവരം രഹസ്യമായി സൂക്ഷിക്കും.‘അറിയാവുന്ന വിവരം ഇ മെയില്‍ വഴിയും 9387103702 വാട്സ്‌ആപ് വഴിയും നല്‍കണം ‘ എന്ന കമന്‍റിലും അദ്ദേഹം ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...