കോഴഞ്ചേരിയില്‍ റോഡിലെ വളവില്‍ പോലീസിന്‍റെ വാഹന പരിശോധന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കോഴഞ്ചേരി പൊയ്യാനില്‍ ജംഗ്ഷനില്‍ പോലീസ് നടത്തുന്ന വാഹന പരിശോധന ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെ വളവിലാണ് പോലീസ് വാഹനം സ്ഥിരമായി കൊണ്ടുവന്നിട്ട് വാഹന പരിശോധന നടത്തുന്നത്. വലിയ തിരക്കുള്ള ഈ ഭാഗത്ത് വളവുതിരിഞ്ഞ് വരുന്ന വാഹന യാത്രക്കാര്‍ പെട്ടെന്ന് പോലീസിനെ കാണുമ്പോള്‍ വാഹനം വെട്ടിത്തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റോഡിലെ വളവുകളില്‍ പോലീസ്  വാഹന പരിശോധന പാടില്ല എന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ അനധികൃത വാഹന പരിശോധന. ബസ് കയറാന്‍ വരുന്ന യാത്രക്കാര്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ്‌ ഇല്ലാതെ പോകുന്നവര്‍ക്ക് എതിരെയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. എന്നാല്‍ ഈ ഭാഗത്ത് വണ്‍ വേ തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ക്ക് എതിരെയും അനധികൃത വാഹന പാര്‍ക്കിങ്ങിന് എതിരെയും നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. പോലെസ് സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് സമീപമാണ് നഗരത്തില്‍ എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.  ഇത് വലിയ ഗാതാഗതക്കുരുക്കാണ് വരുത്തി വെക്കുന്നത്. ഈ വിഷങ്ങള്‍ക്ക് എതിരെയും പോലീസ് ശക്തമായ നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....