നാട്ടുകാര്‍ക്ക് ഭീഷണിയായ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണം : ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാട്ടുകാര്‍ക്ക് ഭീഷണിയായ ട്രാന്‍ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സെന്‍ട്രല്‍ ജംഗ്ഷനും കുമ്പഴയ്ക്കും ഇടയില്‍ ആനപ്പാറയില്‍ ജില്ലാ ജയിലിന് സമീപം റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കണം ആവശ്യം ശക്തമായി ഉന്നയിക്കുന്നതായി പ്രദേശവാസികളും നയാത്രക്കാരും പത്തനംതിട്ട മീഡിയയോട് പറഞ്ഞു. ടാര്‍ റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ട്രാന്‍സ് ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ജീവന് തന്നെ ഭീഷണിയാണ്. ഇതുവഴിപോകുന്ന വാഹനങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ട്രാന്‍സ്‌ഫോര്‍മറിന് വളരെ ചേര്‍ന്ന് പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡരികിലേയ്ക്ക് നീങ്ങി നില്‍ക്കാന്‍ പോലും സാധിക്കാത്ത നിലയില്‍ റോഡ് കയ്യേറി ആണ് ട്രാന്‍സ് ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്‌

പത്തനംതിട്ട സെഷനിലെ 11,00 വോള്‍ട്ട് 430 വോള്‍ട്ട് ആയി കുറയ്ക്കുന്ന സ്റ്റെപ്ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ ആണിത്. റോഡിലേയ്ക്ക് ഇറങ്ങിയുള്ള ട്രാന്‍സ്‌ഫോര്‍മറിന്റെ നില്‍പ്പ് കണ്ടാണ് പത്തനംതിട്ട മീഡിയ ന്യൂസ് ഇതേപ്പറ്റി അന്വേഷിച്ചത്. പല തവണയും ഇതിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം അപകടമുണ്ടായി. ഏകദേശം ഒരു മാസം മുന്‍പ് രാത്രിയില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഈ ട്രാന്‍സ്‌ഫോര്‍മറിന് സമീപം താമസിക്കുന്നവര്‍ ഉടന്‍തന്നെ വിവിരം കെഎസ്ഇബിയില്‍ അറിയിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ എത്തി ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ തീ അണയ്ക്കുo. നിരവധി തവണ വന്‍ദുരന്തങ്ങള്‍ വഴിമാറി പോകുകയുമായിരുന്നു.

ഇതിനും കുറേനാള്‍ മുന്‍പ് ഈ ട്രാന്‍സ്‌ഫോര്‍മറിന് തൊട്ടടുത്തുള്ള വൈദ്യുത പോസ്റ്റിന് മുകളില്‍ തീ പിടിച്ചു. അന്നും ഫയര്‍ഫോഴ്‌സും എത്തി തീ അണച്ചു.നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇലക്ട്രിസിറ്റി ബോര്‍ഡ് അധികാരികള്‍ ഇത് മറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടില്ലഎന്നും നാട്ടുകാര്‍ പത്തനംതിട്ട മീഡിയയോട് പറഞ്ഞു.അതീവ തിരക്കുള്ള ഈ റോഡില്‍ ടാറിനോട് അടുത്ത് തന്നെ നില്‍ക്കുന്ന ഈ ട്രാന്‍സ്‌ഫോര്‍മര്‍ അവിടെ നിന്നും മാറ്റി സ്ഥാപിക്കുകഎന്നത് വളരെ പ്രധാനം ആണെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യം ഉന്നയിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...