വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ചു ; ആരോഗ്യ പ്രവര്‍ത്തകന്‍ സൗദിയില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിക്ക് വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

വാക്സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. സ്വദേശിക്ക് അപ്പോള്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. തുടരന്വേഷണത്തിനും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി അറസ്റ്റിലായ ആരോഗ്യ പ്രവര്‍ത്തകനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...