കോഴിക്കോട് : ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. നിപ വൈറസ് പ്രവേശിച്ചാൽ കാട്ടുപ്പന്നികൾക്ക് ഉടൻ മരണം സംഭവിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് വിശദീകരിച്ചു. ആദ്യം പരിശോധിക്കേണ്ടത് വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് രാവിലെ 10.30 ന് നടക്കുന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പിന്റെ യോഗത്തിൽ കൈക്കൊള്ളും.
നിപ ; ആദ്യഘട്ടത്തിൽ കാട്ടുപന്നികളിൽ നിന്ന് സാമ്പിൾ ശേഖരിക്കേണ്ടതില്ല : മൃഗസംരക്ഷണ വകുപ്പ്
RECENT NEWS
Advertisment