കൊവിഡും അപ്രതീക്ഷിത ലോക്ക്ഡൗണും ലോട്ടറി തൊഴിലാളികള്‍ കടുത്ത ദുരിതത്തില്‍ ; ഐ.എൻ.റ്റി.യു. സി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സര്‍ക്കാരിന് വര്‍ഷം 12,000 കോടി രൂപ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന ലോട്ടറി മേഖല കൊവിഡും അപ്രതീക്ഷിത ലോക്ക്ഡൗണ്‍ കാരണവും കടുത്ത ദുരിതത്തിലാണെന്ന് ആള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ്സ് ഐ.എന്‍.റ്റി.യു.സി താലൂക്ക് പ്രവര്‍ത്തകയോഗം ആരോപിച്ചു.

മുന്‍കൂര്‍ പണം അടച്ചെടുക്കുന്ന ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ ചെറുകിട വ്യാപാരികളും വില്ലനക്കാരും വലിയ കടബാദ്ധ്യതില്‍ ആയിരിക്കുകയാണ്. സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ലോട്ടറി മേഖലയ്ക്ക് ഇളവ് നല്‍കി കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് യോഗം ഉത്ഘാടനം ചെയ്ത യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ദേവദാസ് ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മോഹന്‍ പേരിശ്ശേരി അധ്യക്ഷത വഹിച്ചു. ഐ.എന്‍.റ്റി.യു.സി നേതാക്കളായ പ്രവീൺ എന്‍.പ്രഭ, സജീവന്‍ കല്ലിശ്ശേരി, സന്തോഷ്കുമാര്‍, അബൂൾ റഹ്മാൻ കുഞ്ഞ്, രവി ചന്ദ്രന്‍, ജോര്‍ജ് തോമസ് ഇടനാട് എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...