പത്തനംതിട് : ഗര്‍ഭിണിയായ ഭാര്യ ചികിത്സയും പരിചരണവും ലഭിക്കാതെ മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ എം. ജ്യോതിഷിനെയാണ് (31) ഈമാസം എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അത്യപൂര്‍വം എന്ന് പോലീസ് കരുതുന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നിലവില്‍ നടത്തുന്നത്.
കഴിഞ്ഞ മാസം 28നാണ് ജ്യോതിഷിന്റെ ഭാര്യ അനിത (28) മരിച്ചത്. ചികിത്സയും പരിചരണവും കിട്ടാതെ മരിച്ച ഗര്‍ഭസ്ഥശിശു രണ്ടുമാസത്തോളം വയറ്റില്‍ കിടന്നുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു അനിതയുടെ മരണം. ഗര്‍ഭിണിയായിരുന്ന അനിതയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചതായും സ്വര്‍ണവും മറ്റും വിറ്റതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. അന്വഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യവകാശ കമീഷന്‍ ജില്ല പോലീസ് മോധിയോട് ആശ്യപ്പെട്ടിരുന്നു. ഇവരുടെ മൂത്ത മകന്റെ ഹൃദ്രോഗത്തിന് ചികിത്സ നടത്താതിരുന്നതിനാല്‍ കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആറന്മുള പോലീസാണ് കേസ് അന്വേഷിക്കുന്നത്.