ഗര്‍ഭിണിയായ ഭാര്യ ചികിത്സയും പരിചരണവും ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട് : ഗര്‍ഭിണിയായ ഭാര്യ ചികിത്സയും പരിചരണവും ലഭിക്കാതെ മരിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ എം. ജ്യോതിഷിനെയാണ് (31) ഈമാസം എട്ടുവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അത്യപൂര്‍വം എന്ന് പോലീസ് കരുതുന്ന കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് നിലവില്‍ നടത്തുന്നത്.

കഴിഞ്ഞ മാസം 28നാണ് ജ്യോതിഷി‍ന്റെ ഭാര്യ അനിത (28) മരിച്ചത്. ചികിത്സയും പരിചരണവും കിട്ടാതെ മരിച്ച ഗര്‍ഭസ്ഥശിശു രണ്ടുമാസത്തോളം വയറ്റില്‍ കിടന്നുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു അനിതയുടെ മരണം. ഗര്‍ഭിണിയായിരുന്ന അനിതയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചതായും സ്വര്‍ണവും മറ്റും വിറ്റതായും പരാതിയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും കേസെടുത്തിട്ടുണ്ട്. അന്വഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യവകാശ കമീഷന്‍ ജില്ല പോലീസ് മോധിയോട് ആശ്യപ്പെട്ടിരുന്നു. ഇവരുടെ മൂത്ത മക‍ന്റെ ഹൃദ്രോഗത്തിന് ചികിത്സ നടത്താതിരുന്നതിനാല്‍ കുട്ടി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആറന്മുള പോലീസാണ് കേസ് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...