പി.ടി ഉഷ റെയില്‍വെയില്‍ നിന്നും സ്വയം വിരമിച്ചു ; വിരമിച്ചത് രണ്ട് വര്‍ഷം കൂടി ബാക്കിയുള്ളപ്പോള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒളിംപിക്‌സ് താരം പി.ടി ഉഷ റെയില്‍വെയില്‍ നിന്ന് വിരമിച്ചു. രണ്ടുവര്‍ഷത്തെ സേവനംകൂടി ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്ത് വിരമിച്ചത്. പി.ടി ഉഷക്ക് ഡിആര്‍എം തൃലോക് കോത്താരി ഉപഹാരം നല്‍കി. എഡിആര്‍എം സി.ടി സക്കീര്‍ ഹുസൈന്‍, ഡിവിഷണല്‍ പേഴ്‌സണല്‍ ഓഫീസര്‍ സിദ്ധാര്‍ഥ് കെ.വര്‍മ എന്നിവര്‍ പങ്കെടുത്തു.

പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ ഉഷയുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ. 1986ലാണ് ഉഷ റെയില്‍വെയില്‍ നിയമിതയായത്. ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി.ടി ഉഷ. കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ 1964 ജൂണ്‍ 27-നാണ് ഉഷ ജനിച്ചത്. അച്ഛന്‍ പൈതല്‍, അമ്മ ലക്ഷ്മി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. ഒ.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും മികച്ച അത്‌ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്‌നം നടത്തുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....