Sunday, April 28, 2024 5:11 pm

‘അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ല, കർശനമായി അന്വേഷിക്കും ; മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ സമുച്ചയത്തിനുളളില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭയില്‍ കയറിയ സംഭവത്തില്‍ പ്രതികരണവുമായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ല എന്നാണ് റവന്യു മന്ത്രി പ്രതികരിച്ചത്. സംഭവത്തെ കുറിച്ച്‌ കൂടുതലായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനിതയുടെ സന്ദര്‍ശനത്തെ കുറിച്ച്‌ സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി പറഞ്ഞു. ഈ വിവാദത്തില്‍ പ്രതികരിച്ച്‌ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും രംഗത്ത് വന്നിരുന്നു. നോര്‍ക്ക അനിതയെ ക്ഷണിച്ചിരുന്നില്ലെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംഭവമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവര്‍ അകത്തു കടന്നത്. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നു. ഇക്കാര്യം കണ്ടെത്തിയതാണ്. ഈ സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ ഔദ്യോ​ഗികമായി ക്ഷണിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം , കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. അനിത പുല്ലയില്‍ നിയമസഭയില്‍ എത്തിയ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നില്ല. കോണ്‍ഗ്രസിന് എതിരെ പ്രവര്‍ത്തിച്ച ആളല്ല അനിത. കോണ്‍ഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നും കെ സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്. ഈ രീതിയില്‍ പുറത്തേക്ക് വരുന്ന പത്താമത്തെ അവതാരമാണ് അനിത പുല്ലയിലെന്നു വി ഡി സതീശന്‍ ആരോപിച്ചു.

സുരക്ഷാ കടമ്പകള്‍ മറികടന്ന് ലോക കേരള സഭയില്‍ എങ്ങനെയാണ് അനിത എത്തിയതെന്നും സതീശന്‍ ചോദിച്ചു. അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യെന്നും സതീശന്‍ വിമര്‍ശിച്ചു. ഇത്തരത്തിലുളള ആളുകളുമായി സര്‍ക്കാരിന് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി 2016 – ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ല എന്നാണ്. എന്നാല്‍, ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനിത പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ എത്തിയത് ഇന്നലെ ആയിരുന്നു. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്ന അനിത , സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു.
സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് നിയമസഭയുടെ വാച്ച്‌ ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയത്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും അനിത ഇവിടെ എത്തിയതായും വിവരമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ പാനുമായി ലിങ്ക് ചെയ്തില്ലേ? പിഴയിൽ നിന്നും രക്ഷപ്പെടാം, ഈ അവസരം പാഴാക്കരുത്

0
ഇതുവരെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലേ?... എങ്കിൽ നിയമ...

തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചു, മോശമായി പെരുമാറിയത് മേയറും സംഘവും ; കെഎസ്ആര്‍ടിസി...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവുമായി...

കുഴിപ്പള്ളി പെരുന്നാൾ മെയ് 5 മുതൽ 13 വരെ ; ലോഗോ പ്രകാശനം ചെയ്തു

0
തലവടി : തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി 163-ാം കല്ലിട്ട...

20 ലക്ഷം യാത്രക്കാര്‍ : വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

0
കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍മെട്രോയില്‍...