പോക്സോ കേസിലെ മൂന്നാംപ്രതി അഞ്ജലി റീമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി ; ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നാംപ്രതി അഞ്ജലി റീമ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ് അഞ്ജലി ഹാജരായത്. ചോദ്യംചെയ്യല്‍ പുരോഗമിക്കുകയാണ്. അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച്‌ ഇന്നും അഞ്ജലി രംഗത്തെത്തി. എന്നായാലും സത്യം തെളിയുമെന്നും പോലീസിന്റെ ചോദ്യം ചെയ്യലിനോട് താന്‍ പൂര്‍ണമായി സഹകരിക്കുമെന്നും അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.

2021 ഒക്ടോബര്‍ 20ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്ബര്‍ 18 ഹോട്ടലിലെത്തിച്ച്‌ കോഴിക്കോട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവുമായുണ്ടായ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് പ്രതികളുടെ വാദം. ഇതിനിടെ തന്നെ കുടുക്കാനായി ആറ് വ്യക്തികള്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് ആരോപിച്ച്‌ അഞ്ജലി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. നമ്ബര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനോട് എന്തെങ്കിലും ശത്രുതയുണ്ടെങ്കില്‍ അത് തന്നോട് തീര്‍ക്കരുതെന്നും ചെയ്യാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും അഞ്ജലി വീഡിയോയിലൂടെ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...