വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍കാര്‍ നടപ്പാക്കിയ രീതി ശരിവച്ച്‌ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍കാര്‍ നടപ്പാക്കിയ രീതി ശരിവച്ച്‌ സുപ്രീംകോടതി. പെന്‍ഷനുമായി ബന്ധപ്പെട്ട കേന്ദ്ര നയങ്ങളില്‍ ഭരണഘടനാ പ്രശ്‌നങ്ങളില്ലെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പെന്‍ഷന്‍ പുനഃപരിശോധന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന കേന്ദ്രനയം തുടരാമെന്നും ഒരേ റാങ്കിലുള്ളവര്‍ക്ക് ഒരേ പെന്‍ഷന്‍ നല്‍കണമെന്ന നിയമപരമായ ഉത്തരവാദിത്തമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, 2019 ജൂലൈ ഒന്ന് മുതല്‍ കണക്കാക്കി പെന്‍ഷന്‍ റിവിഷന്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍കാരിന് കോടതി നിര്‍ദേശം നല്‍കി.

വിമുക്ത ഭടന്മാര്‍ക്ക് മൂന്ന് മാസത്തിനകം പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്‍ഡ്യന്‍ എക്‌സ്-സര്‍വീസ് മെന്‍ മൂവ്‌മെന്റ് സമര്‍പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. ഭഗത് സിംഗ് കോശിയാരി സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക റിവിഷന്‍ നടപ്പാക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...