അഞ്ചിലവ് സായാഹ്ന പാർക്കിൽ ദുരിതങ്ങളേറെ

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : പഞ്ചപാണ്ഡവരുടെ ഓർമ്മകൾ ഉറങ്ങുന്ന അഞ്ചിലവ് സായാഹ്ന പാർക്ക് പുന:രുദ്ധരിക്കണമെന്ന് ഹാേബൽ ഫൗണ്ടേഷൻ യോഗം അധികൃതരോടാവശ്യപ്പെട്ടു. വനവാസകാലത്ത് പാണ്ഡവർ അഞ്ചു പേരും ഈ സ്ഥലത്ത് കൂടെ കടന്നുപോയെന്നും അവർ വടിയായി ഉപയോഗിച്ച ഇലവിന്റെ കമ്പുകൾ ഇവിടെ നാട്ടിയെന്നും അവ വളർന്നു അഞ്ചിലവായിത്തീർന്നു. കാലക്രമത്തിൽ ഈ സ്ഥലത്തിന് അഞ്ചിലവ് എന്ന പേരു ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

കാലപ്പഴക്കത്തിൽ നശിച്ചു പോയ ഇവയുടെ സ്ഥാനത്ത് പുതുശ്ശേരി എം.ജി.ഡി ഹൈ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന വി.ജോർജ് ഇരുമേടയുടെ നേത്യത്വത്തിൽ നട്ട പുതിയ മരങ്ങളിൽ നാലെണ്ണമാണ് ഇന്നു കാണുന്നത്. വൈകുന്നേരങ്ങളിൽ മുതിർന്ന പൗരന്മാർ ഇവിടെ വിശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ പാർക്ക് മുഴുവൻ ചപ്പ് ചവറുകളുo ഒഴിഞ്ഞ കുപ്പികളും പാഴ് വസ്തുക്കളും നിറഞ്ഞു കിടക്കുന്നു. പാഴ് ച്ചെടികൾ നിറഞ്ഞു നിൽക്കുന്നതിനാൽ ആളുകൾക്ക് പ്രവേശിക്കാനും പ്രയാസമാണ്.

പാർക്കിൽ കുടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, ചെടികൾ നടുക, ചുറ്റുമതിൽ നിർമ്മിക്കുക തുടങ്ങിയവ അടിയന്തിരമായി ചെയ്ത് പാർക്ക് ഉപയോഗ പ്രദമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. റവ. ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ഷിബു പോൾ രാജ്, മത്തായി ജോൺ, പി.എസ്. തമ്പി , റോയ് വർഗീസ്, കെ.സി.ജോൺ , സാലി ചാക്കോ , എന്നിവർ പ്രസoഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക...

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...