ശരീരത്തില്‍ വിഷാംശം ; അഞ്ജുശ്രീയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: അഞ്ജുശ്രീയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂലം കരള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണത്തിലേക്ക് നയിച്ചത്. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നാണ് ഫോറന്‍സിക് സര്‍ജന്റെ നിഗമനം. ഏത് വിഷമാണെന്ന് കണ്ടെത്തുന്നതിന് വേണ്ടി ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

കാസര്‍കോട് ടൗണിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു അഞ്ജുശ്രീയുടെ മരണം. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് അഞ്ജു ശ്രീപാര്‍വ്വതി മരണമടഞ്ഞത്. സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് നടന്ന രണ്ടാമത്തെ മരണമായാണ് ഇത് കണക്കിലെടുത്തിരുന്നത്.

മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് അഞ്ജുശ്രീ. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു. അഞ്ജുശ്രീയും അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി കുഴിമന്തി, ചിക്കന്‍ 65, ഗ്രീന്‍ ചട്ണി, മയോണൈസ് എന്നിവ അടുക്കമ്പയലിലെ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ഇന്നും പരിശോധന തുടര്‍ന്നിരുന്നു.

അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മംഗലാപുരം ആശുപത്രിയില്‍ നിന്നുള്ള ചികിത്സാ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി. അല്‍ റൊമാന്‍സിയ ഹോട്ടലില്‍ ഒരു മാസം മുന്‍പ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് കാര്യമായ പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാലടിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

0
കൊച്ചി : കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍....

കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈ...

റബർ തോട്ടത്തിൽ മരിച്ച ജിജോയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദുരൂഹത

0
കൊച്ചി : പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ...

പാർട്ടി വെറുതെ പിബി ചേരാനും കമ്മിറ്റി ചേരാനും ഉള്ളതല്ലെന്ന് എംവി ഗോവിന്ദൻ

0
തൃശൂര്‍ : മൂന്നാം ടേം ഭരണം പാർട്ടി പ്രതീക്ഷിച്ചിരുന്നെന്ന് സിപിഎം സംസ്ഥാന...