ആനന്ദലഹരിയായി പ്രശാന്ത് വര്‍മ്മയുടെ ഭജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തത്വമസി പൊരുളിന്റെ സത്തതേടി അയ്യനെ ദര്‍ശിക്കാനെത്തിയ അയ്യപ്പസ്വാമിമാരെ ഭക്തിലഹരിയുടെ ആനന്ദത്തിലാറാടിച്ച് ഭജന്‍ ഗായകന്‍ പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി നാമസങ്കീര്‍ത്തന ഭജന. സന്നിധാനം നടപ്പന്തലിലെ മുഖ്യവേദിയിലാണ് ഭക്തിയും സംഗീതവും സമന്യയിച്ച ആലാപന വൈഭവംകൊണ്ട് പ്രശാന്ത് വര്‍മ്മ അയപ്പസ്വാമിമാരെ ആനന്ദലഹരിയുടെ മറുകരയെത്തിച്ചത്. സാമ്പ്രദായിക ഭജനയുടെ വിനിമയ ശേഷി വെളിപ്പെട്ട അനര്‍ഘ നിമിഷങ്ങള്‍.

അയ്യനെ സ്തുതിക്കുന്ന അയ്യപ്പസ്വാമിയെന്ന ഭജനയോടായിരുന്നു ആലാപന തുടക്കം. തുടര്‍ന്ന് പമ്പാഗണപതി, ഗണപതിയേ തുടങ്ങിയ വിഘ്‌നേശ്വര സ്തുതികള്‍ ഭക്തരെ ഇളക്കി മറിച്ചു. മാളികപ്പുറത്തമ്മയെ സ്തുതിച്ചുള്ള മാളികപ്പുറത്തമ്മേ, രഞ്ജിനി മനോരഞ്ജിനി, അമ്മേ നാരായണ എന്നീ ദേവീസ്തുതികള്‍ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെപ്പോലും ആനന്ദഭരിതരാക്കി. കാളി ഭദ്രകാളി, തുളസിക്കതിര്‍ നുള്ളിയെടുത്ത്, ഗുരുവായൂര്‍ അമ്പലം ശ്രീവൈകുണ്ഠം, സ്വാമിയല്ലാതൊരു ശരണമില്ല, ഏറ്റുമാനൂരപ്പെനെ, ശങ്കര മഹാദേവ തുടങ്ങിയ ജനപ്രിയ ഭക്തിഗീതങ്ങളും അദ്ദേഹം ആലപിച്ചു.

കോഴിക്കോട് സ്വദേശിയായ പ്രശാന്ത് വര്‍മ്മ ഏഴാം വയസ്സിലാണ് സംഗീതപഠനമാരംഭിച്ചത്. ഇന്ന് കേരളത്തിലെ അറിയിപ്പെടുന്ന പതിനേഴിലേറെ ഭജനസംഘങ്ങളിലെ മുഖ്യഗായകനാണ് അദ്ദേഹം. 14 ഭക്തി ആല്‍ബങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഹാര്‍മോണിയത്തില്‍ പുരുഷോത്തമന്‍, തബലയില്‍ സുനില്‍, തവിലില്‍ അമിത്, ഡോലക്കില്‍ രതീഷ് എന്നിവര്‍ അകമ്പടിയായി. രാജന്‍, മണികണ്ഠന്‍, അഭിലാഷ്, പ്രവീണ്‍, അനീഷ്, രവികുമാര്‍ എന്നിവര്‍ കോറസ് പാടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....