ആന്‍മേരി കൊലക്കേസ് : ആല്‍ബിന്‍റെ കാമുകിയുടെയും മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസർകോട് ബളാൽ കൊലപാതകക്കേസിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ അന്വേഷണസംഘം ഇന്ന് യോഗം ചേരും. പ്രതി ആൽബിന്‍റെ അച്ഛൻ ബെന്നി ഉൾപ്പെടെ കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്.

കുടുംബ സ്വത്തെല്ലാം സ്വന്തമാക്കി സുഖജീവിതം നയിക്കാൻ ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊന്ന കേസിലെ പ്രതി ആൽബിൻ ഇപ്പോൾ കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാൻഡിലാണ്. ആൽബിൻ കൊലപാതകം ആസൂത്രണം ചെയ്ത രീതിയും എലിവിഷത്തിന്‍റെ ട്യൂബുൾപ്പെടെ പ്രധാന തെളിവുകളും പോലീസ് ഇതിനകം കണ്ടെത്തി.

എന്നാൽ, കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും, സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടതെന്ന് പോലീസ് പറഞ്ഞു. ആൽബിന്‍റെ അച്ഛൻ ബെന്നിയുടെ മൊഴിയെടുക്കും. വിഷം കലർന്ന ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് അവശനിലയിലായ ബെന്നി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച ഡിസ്ചാർജ്ജ് ചെയ്തേക്കും. ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെയാകെ ഇല്ലാതാക്കാൻ ശ്രമിച്ചതും മൂത്തമകൻ ആൽബിന‍ാണെന്ന വിവരം ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്. നിലവിൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും ആരും സഹായിച്ചിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിനാൽ ആൽബിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ട ആവശ്യമില്ലെന്നാണ് പോലീസ് നിലപാട്. ആൽബിന്‍റെ സുഹൃത്തുക്കളും കാമുകിയുമടക്കം കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...