അയ്യന്‍കാളിയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശം സ്വാഗതാര്‍ഹം : അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : അയ്യന്‍കാളിയെ ജാതിനേതാവായി ചിത്രീകരിക്കരുതെന്നും അദ്ദേഹത്തെ ജാതിമതങ്ങള്‍ക്കതീതമായി കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കര്‍ത്താവായി കണക്കാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നതായി അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. അയ്യന്‍കാളിയെ ജാതിയുടെ കോളത്തില്‍ എഴുതി ചേര്‍ത്ത് നവോഥാനത്തെ ഹൈജാക്ക് ചെയ്യുന്ന ജാതിസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശമെന്നും അവര്‍ പറഞ്ഞു.

അയ്യന്‍കാളി സ്വപ്നം കണ്ടതുപോലെ ജാതിവ്യവസ്ഥക്ക് അതീതമായി സമരരഹിതരായി അറിവിന്റെ തലത്തില്‍ അടിസ്ഥാന ജനതയെ ഒന്നിപ്പിക്കാന്‍ തത്തു അണ്ണന്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. പട്ടികജാതി- വര്‍ഗ്ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ചാണ് തത്തു അണ്ണന്‍ ജാതി രഹിത സമൂഹത്തെ പുനസംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പോലും നവോഥാന സദസ്സെന്ന പേരില്‍ നടത്തിയ പ്രഹസനത്തില്‍ അയ്യന്‍കാളിയെ ജാതിയുടെ വക്താവായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉചിതമായ പരാമര്‍ശം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

കേരള ജനതയെ എക്കാലവും ജാതീയമായ വേര്‍തിരിവില്‍ ഭിന്നിപ്പിക്കുക എന്ന കമ്യൂണിസ്റ്റ് ഗൂഢതന്ത്രമാണ് നവോഥാന മുന്നണിയിലും പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്. പാഠ്യപദ്ധതിയില്‍ അയ്യന്‍കാളിയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല. എന്നാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ പോലും കണ്ണൂര്‍ സര്‍വകലാശാലയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉള്‍പ്പെടുത്താന്‍ മൗനാനുവാദം നല്‍കി. ഒളിഞ്ഞും തെളിഞ്ഞും സംഘ പരിവാറിന് ഒത്താശ ചെയ്യുന്ന ഇടത് സര്‍ക്കാരിന്റെ കാപട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി പരാമര്‍ശമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...