കവച് ലഹരി വിരുദ്ധം : സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിൻ നടത്തി. ഇതിന്‍റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെയും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളുടെയും പ്രകാശനവും മന്ത്രി നിർവഹിച്ചു.

അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികൾ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി ഏറ്റുവാങ്ങി. ഒക്ടോബർ 15 മുതൽ 22 വരെ നടക്കുന്ന കവച് ക്യാമ്പയിനിൽ ലഹരി വിരുദ്ധ ബോധവൽക്കരണ വിളംബര ജാഥകൾ, ബോധവൽക്കരണ-മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക.

കവചിന്‍റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം 18ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി കണ്ണൂരിൽ നിർവഹിക്കും. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ലേബർ കമ്മീഷണർ ഡോ. കെ വാസുകി അഡീ. ലേബർ കമ്മീഷണർ കെ എം സുനിൽ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയുടെ മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിൻ

0
കൊച്ചി: പത്തനംതിട്ടയിൽ ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്...

കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷ ചർച്ചയിൽ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി ജനറൽ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി

0
ന്യൂഡൽഹി : എൻ.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ്...