അണ്ണാ ഡിഎംകെയുടെഎംഎൽഎ എസാക്കി സുബയ തന്റെ നിയമസഭാംഗത്വം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾ തുടരുകയാണ്. അണ്ണാ ഡിഎംകെയുടെ അംബാസമുദ്രം മണ്ഡലത്തിലെ എംഎൽഎ എസാക്കി സുബയ തന്റെ നിയമസഭാംഗത്വം രാജിവെച്ചു. പാർട്ടിയിൽ നിന്ന് അടുത്തിടെയായി രാജിവെക്കുന്ന നാലാമത്തെ എംഎൽഎയാണ് അദ്ദേഹം. ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലെത്തി സ്പീക്കർ ജെ.സി.ഡി പ്രഭാകറിനെ നേരിൽ കണ്ടാണ് അദ്ദേഹം തന്റെ രാജി സമർപ്പിച്ചത്.നിലവിലെ സഖ്യഭരണത്തിൽ നിന്ന് മാറി, ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ടിവികെയുടെ ‘ഓപ്പറേഷൻ എൽ’ എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് രാജി എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷനേടാൻ വളരെ സൂക്ഷ്മമായാണ് ടിവികെ ഈ ഓപ്പറേഷൻ നടപ്പിലാക്കുന്നത്.

എംഎൽഎമാരെ രാജിവെപ്പിക്കുകയും, ശേഷം ഉപതെരഞ്ഞെടുപ്പിലൂടെ അവരെ ടിവികെ ചിഹ്നത്തിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇതിനായി സ്വീകരിക്കുന്നത്.പാർട്ടിക്കുള്ളിലെ വിമതനീക്കങ്ങളും തുടർച്ചയായ രാജികളും അണ്ണാ ഡിഎംകെയെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കഴിഞ്ഞ മെയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പ് വേളയിൽ, മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത 25 വിമത എംഎൽഎമാരിൽ ഒരാളായിരുന്നു എസാക്കി സുബയ. മുൻ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. ഈ നടപടികൾ പാർട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...