ആളില്ലാത്തതിനാല്‍ കോട്ടയത്ത്‌ എസ്എഫ്ഐ പ്രതിഷേധം മാറ്റി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആളില്ലാത്തതിനാല്‍ കോട്ടയത്ത്‌ എസ്എഫ്ഐ പ്രതിഷേധം മാറ്റി. രാവിലെ 11 മണിക്ക് എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ച മാർച്ചാണ് ആളില്ലാത്തതിനാൽ മാറ്റിയത്. പ്രതിഷേധം കണത്തിലെടുത്ത് പൊലീസ് എസ്പി ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടിയിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്. പ്രതിഷേധം മാറ്റിയതോടെ പൊലീസ് ബാരിക്കേഡ് അഴിച്ച് മാറ്റി. ഉച്ചയ്ക്ക് ശേഷം മാർച്ച്‌ നടത്തിയേക്കും. കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിലും പോലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നിശ്ചയിച്ചിരുന്നത്.

അതേസമയം തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയ യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷത്തിൽ പൊലീസ് കേസെടുത്തു. 10 എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധായ കേസെടുത്തത്. ആഹ്ലാദ പ്രകടനം അവസാനിപ്പിച്ച് നിന്ന് കെഎസ്‍യു പ്രവര്‍ത്തകരെ ആക്രമിച്ചു, 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവ എഫ്ഐആറിലുണ്ട്. കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കും. സംഘര്‍ഷത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...