കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

വയനാട്: മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകാൻ നടപടി തുടങ്ങി. മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ നൽകും. കുടുംബത്തിലെ അംഗത്തിന് ജോലി എന്ന ആവശ്യം പരിഗണിക്കും. താത്കാലിക ജോലി ഉടൻ നൽകും. ആനയെ പിടിക്കാൻ നിർദ്ദേശം നൽകി. ഷാജിയുടെ ചികിത്സ പൂർണമായും താൻ ഏറ്റെടുക്കും. സ്ഥലം എംഎൽഎ എന്ന നിലയിൽ ചികിത്സാ ചെലവടക്കം താൻ വഹിക്കുമെന്ന് സിദ്ദിഖ് അറിയിച്ചു.

വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സ സ്ഥിരമായി സർക്കാർ ഏറ്റെടുക്കാനുള്ള നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. വന്യജീവി ആക്രമണത്തിന് സ്ഥിരം പരിഹാര നടപടികൾ സർക്കാർ ഉടൻ ആലോചിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. മന്ത്രി ടി സിദ്ദിഖ് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കാട്ടാന ആക്രമണത്തിൽ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചിരുന്നു. 5 ലക്ഷം രൂപ അടിയന്തര ധനസഹായമായി ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും പ്രദേശത്തെ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ആഷിഖ് അലി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...