സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പട്ട് പന്തളം പോലീസിന്റെ നേത്രുത്വത്തില്‍ സ്കൂളുകളുടെ പ്രതിനിധികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പട്ട് പന്തളം പോലീസിന്റെ പരിധിയില്‍ വരുന്ന സ്കൂളുകളുടെ പ്രതിനിധികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിർദ്ദേശ പ്രകാരമായിരുന്നു യോഗം. എക്സൈസ്, ഫോറസ്റ്റ്, ഹെൽത്ത്, ആർ.ടി.ഒ, ഫയർഫോഴ്സ് എന്നീ ഡിപ്പാര്‍ട്ട്മെന്റ് കളുടെ സഹകരണത്തോടെയായിരുന്നു ക്ലാസ്. പന്തളം എസ്.എച്ച്.ഓ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ പന്തളം പോലീസ് സ്റ്റേഷൻ ജനമൈത്രി ഹാളിൽ ആയിരുന്നു പരിപാടി.

വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ക്ലാസുകൾ എടുത്തു. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ, വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി സംഘങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുലർത്തേണ്ട മുൻകരുതലുകൾ, ഫസ്റ്റ് എയ്ഡ്, മറ്റ് ജാഗ്രത നിർദ്ദേശങ്ങൾ തുടങ്ങിയവയെപ്പറ്റിയെല്ലാം വിശദമായ ക്ലാസുകൾ നടന്നു. ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധികളിലെ സ്കൂളുകൾക്കായും ഇത്തരത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം – ബംഗളൂരു വന്ദേഭാരതിന് 16 കോച്ചുകള്‍

0
തിരുവനന്തപുരം: ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ്...

സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്

0
ന്യൂഡൽഹി : സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ...

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...