തൊഴിലുറപ്പ് നിയമഭേദഗതി : പഞ്ചായത്തുകളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുന്നുവെന്ന് ആനി രാജ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ പഞ്ചായത്തീരാജ് സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്ന് സി.പി.ഐ നേതാവ് ആനി രാജ. നിലവിലെ നിയമത്തെ പൂർണ്ണമായും തകർത്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്ന് അവർ കുറ്റപ്പെടുത്തി. തൊഴിലുറപ്പ് നിയമപ്രകാരം എന്ത് തൊഴിൽ നൽകണം, എപ്പോൾ നൽകണം, എവിടെ നൽകണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതത് ഗ്രാമപഞ്ചായത്തുകൾക്കായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിലൂടെ ഈ അധികാരങ്ങളെല്ലാം കേന്ദ്രീകൃതമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് പഞ്ചായത്തുകളുടെ സ്വയംഭരണാധികാരത്തെ ഇല്ലാതാക്കുകയും പഞ്ചായത്തീരാജ് വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.

ജോബ് കാർഡുള്ള കുടുംബങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുമെന്ന നിയമപരമായ ഗ്യാരണ്ടി പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാവുകയാണ്. ഫണ്ട് വിനിയോഗത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും കണ്ടെത്തണമെന്ന നിബന്ധനയും ചർച്ചകളിൽ ഉയരുന്നുണ്ട്. സാധാരണക്കാരുടെ ഉപജീവനമാർഗമായ ഈ നിയമം അട്ടിമറിക്കുന്നത് ജനങ്ങളുടെ കൈയ്യിൽ നിന്ന് അവരുടെ തൊഴിൽ അവകാശം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...