മുഖ്യമന്ത്രി പോരിനിടെ കെഎസ് – കെസി പക്ഷങ്ങളുടെ സംയുക്ത യോഗം ചേരാൻ ആലോചന

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ ലയന ചർച്ചകൾ സജീവമാക്കി കണ്ണൂരിലെ കെ സുധാകരൻ പക്ഷവും കെ സി വേണുഗോപാൽ പക്ഷവും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ച സുധാകരൻ, പിന്തുണ പരസ്യമാക്കിയിരുന്നു. എന്നാൽ ലയന ചർച്ചകളോട് കെ സുധാകരൻ പക്ഷത്തെ ചില നേതാക്കൾ വിമുഖത തുടരുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം ഇരു വിഭാഗത്തിന്‍റെയും സംയുക്ത യോഗം ചേരാനാണ് നീക്കം. കണ്ണൂരിലെ കെഎസ് – കെസി പക്ഷക്കാരുടെ യോഗത്തിനുള്ള നീക്കം കണ്ണൂരിൽ ഇന്നലെ നടന്നിരുന്നു.

കെ സുധാകരന്‍റെ വീട്ടിൽ യോഗം ചേരാനാണ് തീരുമാനിച്ചത്. മാധ്യമങ്ങൾ സ്ഥലത്ത് എത്തിയതു കൊണ്ടാണ് യോഗം നടക്കാതിരുന്നതെന്ന് കെസി അനുകൂലികൾ പറയുന്നു. എന്നാൽ കെഎസ് പക്ഷത്തുള്ളവരിൽ ചില നേതാക്കൾ താത്പര്യം കാണിച്ചില്ല എന്നാണ് സൂചന. എന്നാൽ ലയനത്തിനായി തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന കൂടിക്കാഴ്ചയ്ക്കും ലയന ചർച്ചകൾക്കുമുള്ള നീക്കം തുടർ ദിവസങ്ങളിലും ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...