ആരാകും പ്രതിപക്ഷ നേതാവ്? സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ നിർണ്ണായകമായ നേതൃതല ചർച്ചകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കേരള ഘടകത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രി നിലവിൽ ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലാണ് താമസമെന്നും രാവിലെ ഒൻപതര മണിയോടെ അദ്ദേഹം യോഗത്തിനായി എകെജി സെന്ററിലേക്ക് തിരിക്കുമെന്നുമാണ് വിവരം. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പാർട്ടി സെക്രട്ടറി ചുരുങ്ങിയ സമയം മാത്രമാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...