‘വിജയ് സേതുപതിയെ ചവിട്ടിയാല്‍ പാരിതോഷികം’ ; പ്രഖ്യാപനം ഹിന്ദു മക്കള്‍ കക്ഷിയുടേത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ചവിട്ടിന് 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി അര്‍ജുന്‍ സമ്പത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബംഗളൂരു എയര്‍പോര്‍ട്ടില്‍ വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണമുണ്ടാകുന്നത്. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് നടനെതിരെ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്. വിമാനത്താവളത്തില്‍ വെച്ച് നടനെ ആക്രമിക്കാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചെന്നും സംഭവത്തിന്റെ തുടര്‍ച്ചയായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നുമാണ് ട്വീറ്റില്‍ പറയുന്നത്. മുത്തുരാമലിംഗ പൂജയ്ക്ക് വിജയ് സേതുപതിയെ ക്ഷണിച്ചെന്നും എന്നാല്‍ തനിക്ക് ജീസസ് മാത്രമേ ദൈവമായുള്ളൂ എന്നുമുള്ള നടന്റെ മറുപടിയില്‍ മാപ്പ് പറയണമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...