പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം ; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടിപി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അനൗൺസ്മെന്റ് വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണൻ. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും മതസ്പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്മെന്റ് ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണൻ മറുപടിയിൽ പറയുന്നു. പേരാമ്പ്രയിലെ അനൗൺസ്മെന്റ് ഏറെ വിവാദമായിരുന്നു. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തഹ്‍ലിയ മതംപറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽഡിഎഫിന് ഇല്ലെന്ന് വിശദീകരിച്ച് ടിപി രാമകൃഷ്ണനും രം​ഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത് എൽഡിഎഫ് അല്ല. ഇടതുപക്ഷം അങ്ങനെയൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ല. പ്രചാരണത്തിനുപയോഗിക്കുന്ന വാഹന നമ്പറുകൾ ഉൾപ്പെടെ തെളിവായി ഹാജരാക്കുമെന്നും പെൻഡ്രൈവ് നൽകാനും തയ്യാറാണെന്നും ടിപി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് ടിപി മറുപടി നൽകിയത്. മണ്ഡലത്തിലെ സിറ്റിം​ഗ് എംഎൽഎയായ ടിപി രാമകൃഷ്ണന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ഫാത്തിമ തെഹ്ലിയയുടെ സ്ഥാനാർഥിത്വം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...