കാട്ടാക്കടയിൽ 21കാരി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു ; ശരീരത്തിൽ മുറിവുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ മൃതദേഹത്തിൽ നിരവധി മുറിവുകൾ കണ്ടെത്തി. അനക്കമില്ലാത്ത നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. യുവതി ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞത്. താൻ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോൾ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭർത്താവ് പോലീസിനോട് പറഞ്ഞത്. കഠിനമായ വയറുവേദനയുണ്ടെന്നാണ് 21കാരി പറഞ്ഞത്. തുടർന്ന് ആശുപത്രിയിൽ പോകാൻ സാധനങ്ങൾ എടുക്കാൻ റൂമിൽ കയറിയപ്പോഴാണ് രക്തക്കറ കണ്ടത്. കുഞ്ഞിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഉടനെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ച സമയത്തു തന്നെ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞിന്‍റെ ദേഹത്ത് മുറിവുകൾ കണ്ടതോടെ ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. കാട്ടാക്കട പൊലീസ് ആശുപത്രിയിൽ എത്തി. യുവതി നിലവിൽ ചികിത്സയിലാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ കുഞ്ഞിന്‍റെ മരണ കാരണം വ്യക്തമാകൂ. അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പോലീസിന്‍റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല വനമേഖലയിലെ ആദിവാസികള്‍ക്ക് വരദാനമായി മുട്ടിപ്പഴങ്ങള്‍

0
പത്തനംതിട്ട : കനത്ത മഴ മൂലം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് ശബരിമല...

സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം

0
തിരുവനന്തപുരം: നിയമനം നടക്കാത്തതിനാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാത്മകമായി മണ്ണ് തിന്ന് എൽപി...

ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ്

0
വാഷിങ്ടണ്‍: ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് നികുതി ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് യുഎസ്...

ലൈംഗികാതിക്രമം ചെറുക്കാൻശ്രമിച്ച കുടുംബത്തെ പിന്തുടർന്ന് കാർ അടിച്ചുതകർത്തു ; യുവാക്കളെ അറസ്റ്റ് ചെയ്തു

0
നാസിക് : ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന്...