ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം ; ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധ വിമാനത്തിലെ പൈലറ്റിനെ ഇറാനിൽ നിന്ന് അതിസാഹസികമായി രക്ഷിച്ച യുഎസ് നടപടിക്ക് പ്രശംസയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രക്ഷാ ദൗത്യത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഒറ്റപ്പെട്ടുപോയ യുഎസ് പൈലറ്റിനെ രക്ഷിക്കാൻ അമേരിക്ക നടത്തിയ പെർഫെക്ട് ദൗത്യത്തിനാണ് അഭിനന്ദനം. രക്ഷാദൗത്യത്തിന് ഇസ്രയേൽ നൽകിയ സഹായത്തിന് ട്രംപ് നന്ദി അറിയിച്ചതായി നെതന്യാഹു എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ധീരമായ തീരുമാനമെടുത്തതിനും ശത്രുരാജ്യത്ത് നിന്ന് പൈലറ്റിനെ രക്ഷിക്കാൻ കുറ്റമറ്റ രീതിയിൽ ദൗത്യം നടപ്പിലാക്കിയതിനും ഞാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

രക്ഷാദൗത്യത്തിൽ ഇസ്രയേൽ നൽകിയ സഹായത്തിന് പ്രസിഡന്റ് നന്ദി അറിയിച്ചുവെന്നാണ് നെതന്യാഹു കുറിച്ചത്. യുദ്ധക്കളത്തിനകത്തും പുറത്തും നമ്മുടെ സഹകരണം മുമ്പെങ്ങുമില്ലാത്തവിധം ശക്തമായതിൽ ഞാൻ അഭിമാനിക്കുന്നു. ധീരനായ ഒരു അമേരിക്കൻ പോരാളിയെ രക്ഷിക്കാൻ ഇസ്രയേലിന് കഴിഞ്ഞു എന്നതിലും സന്തോഷമുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...