Friday, May 2, 2025 6:10 pm

പ്രഖ്യാപനങ്ങള്‍ ഉറപ്പായും നടപ്പാക്കും, പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കും : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതുപോലെ ഈ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലും ജനങ്ങള്‍ക്കു മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂവച്ചല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പറയുന്നതു നടപ്പാകും എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നടപ്പാകുന്ന കാര്യം മാത്രമേ പറയൂ എന്നതു സര്‍ക്കാരിനെ സംബന്ധിച്ചും നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണു ചില പദ്ധതികള്‍ നടപ്പായാല്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാകുമോയെന്നു ചിലര്‍ക്ക് ആശങ്ക. കെ-റെയില്‍ പോലെ നാടിന് ഒഴിച്ചുകൂടാനാകാത്ത പദ്ധതികളെപ്പോലും എതിര്‍ക്കാന്‍ ചിലര്‍ രംഗത്തുവരുന്നത് ഇതുകൊണ്ടാണ്. പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായി കിടക്കേണ്ടതല്ല, പൂര്‍ത്തീകരിക്കാനുള്ളതാണെന്ന് ഉറപ്പായി കരുതുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ആ നിലയ്ക്കാകും ഇനിയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുക.

കഴിഞ്ഞ നാളുകളില്‍ ഒട്ടേറെ ദുരന്തങ്ങളാണു കേരളത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഓഖിയും നിപ്പയും മഹാപ്രളയവും അതിനെത്തുടര്‍ന്നുള്ള കാലവര്‍ഷക്കെടുതിയും കോവിഡ് മഹാമാരിയും വലിയ തിരിച്ചടിയുണ്ടാക്കി. കേരളം വലിയ ഒരുമയോടെ നിന്ന് ഇക്കാര്യങ്ങള്‍ അതിജീവിച്ചു. ഐക്യരാഷ്ട്ര സഭയുടെ കണക്കു പ്രകാരം മഹാപ്രളയത്തില്‍ മാത്രം നമുക്ക് 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കേരളത്തിന്റെ വാര്‍ഷിക പദ്ധതി അടങ്കലിനു സമാനമായ തുകയാണിത്. ഇതില്‍നിന്നു കരയേറാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല. ചിലര്‍ സഹായിക്കാന്‍ തയാറായപ്പോള്‍ വേണ്ടെന്നു പറഞ്ഞു വിലക്കി. ഇത്തരം ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്.

വികസന പദ്ധതികള്‍ തടസപ്പെടാതിരിക്കാനാണ് കിഫ്ബി വഴി പണം കണ്ടെത്തി 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനത്തിനായി ചെലവഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 62,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനായി. ഏതു ദുരന്ത ഘട്ടത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന ബോധ്യമാണു ഭരണത്തുടര്‍ച്ചയിലേക്കു നയിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നാടിന്റെ വികസനം ഉറപ്പാക്കുക എന്നതു പ്രധാന കടമയായിക്കണ്ടാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്. ഇതിനൊപ്പം പുതിയ നിരവധി പദ്ധതികള്‍ വരേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തില്‍...

തൃശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

0
തൃശൂർ: തൃശൂർ നഗരത്തിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ...

വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം ; 10 പേർക്ക് പരിക്ക്

0
പെരുമ്പാവൂർ : പെരുമ്പാവൂർ പാണിയേലിയിൽ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം....

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ജില്ലാതല ഉദ്ഘാടനം നടന്നു

0
പത്തനംതിട്ട : കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആറാം ഘട്ട വാക്‌സിനേഷന്‍ ക്യാമ്പയിന്‍...