പത്തനംതിട്ട : കുമ്പഴ മൈലാടുംപാറയില്‍ യുവാക്കള്‍ നട്ടുനനച്ചു വളര്‍ത്തിയ കൃഷി പന്നികള്‍ നശിപ്പിച്ചു. ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയിതിരുന്ന 100 മൂട് വാഴ , 130 മൂട് കപ്പ് 35 മൂട് ചന , 30 മൂട് കാച്ചില്‍ 150 മൂട് റബ്ബര്‍ തൈകള്‍ എന്നിവയാണ് ഇന്നലെ രാത്രിയോടുകൂടി പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചത്.
സജീവ്, അനൂജ്, അജീഷ്, ബിജിത്ത്, രഞ്ചു എന്നിവര്‍ ചേര്‍ന്ന് രണ്ടു വര്‍ഷത്തോളമായി പരിപാലിച്ചുപോന്ന വിളകളാണ് പന്നികള്‍ നശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരുടെ കൃഷിക്ക് ഭീഷണിയായത് വെട്ടു കിളികളായിരുന്നു. പത്തനംതിട്ട മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് മെമ്പര്‍ ജെറി അലക്സ് 15-ാം വാര്‍ഡ് നമ്പര്‍ ഇന്ദിരമാണിയമ്മ എന്നിവര്‍ കൃഷി സ്ഥലം സന്ദര്‍ശിച്ചു.