ആംനസ്​റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സ്വര ഭാസ്കര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അന്തരാഷ്​ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്​റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്‍. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുകയാണെന്നും ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന വസ്തുത ആര്‍ക്കാണ് ഇനിയും നിഷേധിക്കാനാകുകയെന്നും സ്വര ഭാസ്കര്‍ ട്വിറ്ററില്‍ ചോദിച്ചു.

ഡല്‍ഹി വംശഹത്യയില്‍ പോലീസിന്റെ പങ്കിനെക്കുറിച്ചുള്ള ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയുടെയും സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന വാര്‍ത്തയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്താണ് ട്വീറ്റ്. പുതിയ ഇന്ത്യയിലെ ഒരു ചെറുകഥ ഇതാ രണ്ടു ചിത്രങ്ങളില്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ആംനസ്റ്റി നിര്‍ബന്ധിതരായി. മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്ന ഒരു സര്‍ക്കാര്‍. ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന വസ്തുത ആര്‍ക്കാണ് ഇനിയും നിഷേധിക്കാനാകുക? -ട്വീറ്റില്‍ സ്വര ചോദിച്ചു.

സംഭവത്തില്‍ പ്രതികരണവുമായി ശശി തരൂരും നേരത്തെ രംഗത്തുവന്നിരുന്നു. സംഭവം ജനാധിപത്യത്തിന്റെ യശസ്സിനെ തകര്‍ക്കുമെന്നാണ് തരൂര്‍ പ്രതികരിച്ചത്. ബാങ്ക്​ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതോടെയാണ്​ പ്രവര്‍ത്തനം നിര്‍ത്തുന്നതായി ​ആംനസ്​റ്റി ഇന്‍റര്‍നാഷണല്‍ അറിയിച്ചത്. ഈ മാസം പത്തിന്​ സംഘടനയുടെ അക്കൗണ്ടുകള്‍ പൂര്‍ണമായും മരിവിപ്പിക്കുകയായിരുന്നു. നിരവധി വിഷയങ്ങളില്‍ ആംനസ്​റ്റി നടത്തുന്ന വിവിധ ഗവേഷണങ്ങളും ഇതോടെ അവസാനിക്കും. സംഘടനക്കു​ നേരെ സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന്​ ആരോപിച്ച്‌ നേരത്തെ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

ആംനസ്​റ്റി ഇന്‍റര്‍നാഷണല്‍ അനധികൃതമായി ഫണ്ട്​ സ്വീകരിക്കുന്നുണ്ടെന്നും ‘ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷണ്‍ ആക്​റ്റ്​’ പ്രകാരം സംഘടന ഇതുവരെ രജിസ്​റ്റര്‍ ചെയ്​തിട്ടില്ലെന്നുമാണ്​ സര്‍ക്കാര്‍ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....