കോന്നി വകയാറില്‍ വീണ്ടും അപകടം ; പച്ചക്കറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വീണ്ടും അപകടം. വകയാര്‍ കോട്ടയംമുക്ക് ജംഗ്ഷനില്‍ പച്ചക്കറി കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. മഴയില്‍ വാഹനം ബ്രേക്ക് ചവിട്ടിയപ്പോള്‍ ടയറുകള്‍ തെന്നി മാറുകയും ലോറി സമീപത്തെ മിനി മാസ്റ്റ് ലൈറ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് വകയാറില്‍ വാഹനാപകടം ഉണ്ടാകുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വകയാറില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.റ്റി.സി ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് ബസില്‍ ഉണ്ടായിരുന്ന മൂന്ന് വനിതാ യാത്രക്കാര്‍ക്ക് പരിക്കേറ്റത്‌.

മഴ ശക്തമായതോടെ സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണ്. ശക്തമായ മഴയില്‍ റോഡില്‍ വാഹനങ്ങളുടെ ടയറുകള്‍ തെന്നിമാറിയാണ് അപകടങ്ങള്‍ നടക്കുന്നത്. കലഞ്ഞൂര്‍, കൂടല്‍, മുറിഞ്ഞകല്‍ ഭാഗങ്ങളും ഇപ്പോള്‍ സ്ഥിരം അപകടമേഖലയാണ്. കഴിഞ്ഞ ദിവസമാണ് കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. ഇതേ സ്ഥലത്ത് നടന്ന വാഹനാപകടത്തില്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തമിഴ്നാട് സ്വദേശികളായ അച്ഛനും മകളും മരണപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...