ബാവലിയിൽ എംഡിഎംഎ പിടികൂടിയ കേസിൽ വീണ്ടും അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിൽ ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ 54.39 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ മാട്ടൂൽ സ്വദേശി അഹമ്മദാലിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തതത്. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി.എൻ. സുധീറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്, മറ്റൊരു കേസിൽ കൂത്തുപറമ്പ് സബ് ജയിലിൽ റിമാണ്ടിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികൾക്ക് മെത്താംഫിറ്റമിൻ നൽകിയ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ബോബോ’ എന്നറിയപ്പെടുന്ന നൈജീരിയൻ സ്വദേശിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു.

എക്സൈസ് സംഘത്തിൽ സൈബർ സെൽ പ്രിവന്‍റീവ് ഓഫീസർ ഷിജു എം സി, സിവിൽ എക്സൈസ് ഓഫീസർ സുഷാദ്.പി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ.പി.എൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. അതിനിടെ കായംകുളം എക്‌സൈസ് കീരിക്കാട് സ്വദേശി ആഷിക് എന്നയാളെ 2.2 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. റേഞ്ച് ഇൻസ്‌പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ വളരെ സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് ചില്ലറ വില്പന നടത്തുന്ന ഇയാളെ കുറച്ചു നാളായി എക്സൈസ് സംഘം നിരീക്ഷണം നടത്തി വരുകയായിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സാബു, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ പിജി, ദീപു, വികാസ്, സുരേഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സവിത എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...