കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നത് ചോദ്യം ചെയ്തയാളെ വടിവാള്‍ കൊണ്ട് വെട്ടിയ കേസിൽ പ്രതിക്ക് 10വര്‍ഷം തടവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിന തടവും 95000 രൂപ പിഴയും വിധിച്ചു. കൊല്ലംകോട് ചിക്കണാംപടി തെക്കേവാടി മൊയ്തീനെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2020ൽ കൊല്ലംകോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വടക്കേ ഗ്രാമം പരിസരത്താണ് സംഭവം. പ്രദേശത്തെ കുട്ടികൾക്ക് കഞ്ചാവ് വിൽപനയ്ക്ക് എത്തിയ മൊയ്‌തീനെ ഗോവിന്ദാപുരം ചെമ്മണാംപടി വടക്കേ ഗ്രാമത്തിലെ പാർഥിപൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം വച്ച് വടിവാൾ കൊണ്ട് പാർഥിപനെ മൊയ്തീൻ ആക്രമിച്ചു. മാരകായുധം കൊണ്ടുള്ള 12 വലിയ വെട്ടുകളുണ്ടായിരുന്നു. വധശ്രമത്തിന് പത്ത് വർഷം കഠിന തടവും 70,000 രൂപ പിഴയും മാരകായുധം കൊണ്ട് ആക്രമിച്ചതിന് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും തടഞ്ഞി നിർത്തിയതിന് ഒരു മാസം തടവുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജോഡ്‌ജി ജോമോൻ ജോൺ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...