മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ വീണ്ടും ആക്രമണം ; കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

മണിപ്പൂർ : കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ സാഹചര്യത്തെക്കുറിച്ച് മന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് തുരത്തിയത്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ വീടിന് നേരെ ആക്രമണം നടക്കുന്നത്.

മണിപ്പൂര്‍ സംഘര്‍ഷത്തിന് പിന്നില്‍ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ ഉള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ആരോപിച്ചു. മണിപ്പൂര്‍ സംഘര്‍ഷം കേവലം സമുദായിക സംഘര്‍ഷമല്ലെന്നും കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടിയെടുക്കാന്‍ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന ആണെന്നുമായിരുന്നു മേധ പട്കറുടെ പ്രതികരണം. ബിജെപിക്കെതിരെ ഇടപെടല്‍ നടത്താന്‍ രാഷ്ട്രപതിക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല എന്നും മേധ പട്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നത് എന്നും മേധ ആരോപിച്ചു.

അതിനിടെ കോര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി കണ്‍വീനര്‍ ജിതേന്ദ്ര നിങ്ങോമ്പക്കെതിരെ അസം റൈഫിള്‍സ് രാജ്യദ്രോഹ കേസ് ഫയല്‍ ചെയ്തു. ആയുധങ്ങള്‍ അടിയറവു വെക്കരുതെന്ന് ആഹ്വാനം ചെയ്തതിന് എതിരെയാണ് കേസ്. അസം റൈഫിള്‍സിനെതിരെ ജിതേന്ദ്ര നിങ്ങോമ്പ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഘര്‍ഷങ്ങളില്‍ അയവുവരാത്തതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തി എന്ന പരാതിയില്‍ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിക്കുമെതിരെ മണിപ്പൂര്‍ പോലീസ് കേസെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....