ബ്രൗൺ ​ഗോതമ്പ് ബ്രെഡ് കഴിക്കുന്നത് നല്ലതാണോ ? ഇത് ഒന്ന് കേള്‍ക്കൂ

For full experience, Download our mobile application:
Get it on Google Play

രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ പിന്നെ് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒന്നും നേരമുണ്ടാവില്ല നേരെ ഒരു ബ്രെഡ് എടുക്കും ജാം തേക്കും കഴിക്കും. ഒന്നോ രണ്ടോ പീസ് ബ്രെഡ് മതി വയറുനിറയാൻ. എന്നാൽ ബ്രെഡ് അത്ര ആരോഗ്യകരമായ ഭക്ഷണമാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. വൈറ്റ് ബ്രെഡ് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് കാര്യമായ ഗുണമൊന്നും ലഭിക്കാനില്ല എന്നാണ് പലരും പറയുന്നത്. ബ്രൗൺ ബ്രെഡാണ് നല്ലത് എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ ഈ ബ്രൗൺ ബ്രെഡും ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് രേവന്ദ് ഹിമന്ത്‌സിങ്ക പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ് ഇദ്ദേഹം. ഇദ്ദേഹം നേരത്തെ ബോൺവിറ്റയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.

ഹിമന്ത് വൈറ്റ് ബ്രെഡിനെക്കുറിച്ചും ബ്രൗൺ ബ്രെഡിനെക്കുറിച്ചും എന്താണ് പറഞ്ഞതെന്ന് നോക്കാം. ഇന്ത്യയിൽ ബ്രെഡ് എന്ന് പറയുന്നത് തന്നെ വലതിയ തമാശയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യയിൽ രണ്ട് തരം ബ്രെഡുകൾ ഉണ്ട്. ഒന്ന് അനാരോഗ്യകരമാണെന്ന് പരസ്യമായിത്തന്നെ അറിയാവുന്നതാണ്.( വൈറ്റ് ബ്രെഡ്) രണ്ടാമത്തേത്( ബ്രൗൺ മൾട്ടി ഗ്രെയിൻ ഹോൾവീറ്റ്) ആരോഗ്യകരമാണെന്നാണ് വെപ്പ്. എന്നാൽ അങ്ങനെയല്ല!” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ബ്രഡിന്റെ ഉപഭോഗം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും ബ്രെഡ് കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വഷളാക്കുകയാണെന്നും അദ്ദേഹം പറയുന്നു. കുറച്ച് ദശാബ്ദങ്ങൾക്ക് മുമ്പ് വരെ ഇന്ത്യയിൽ ബ്രെഡ് സാധാരണയായി കഴിക്കാറില്ലായിരുന്നു.
എന്നാൽ ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് സാൻഡ് വിച്ചുകൾക്കും സ്‌കൂളിലേക്ക് കൊടുത്തുവിടുന്ന ടിഫിനുകളിലും ലഘുഭക്ഷണമായുമൊക്കെ ബ്രെഡ് ഉപയോഗിക്കുന്നുഎന്ന് ‘ഫുഡ് ഫാർമ’ എന്നറിയപ്പെടുന്ന ഹിമന്ത് ട്വീറ്റ് ചെയ്തു.

നിങ്ങൾ ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുന്നുണ്ടെങ്കിൽ ഒരു വർഷം 700 കഷണങ്ങൾ കഴിക്കുന്നു. നിങ്ങൾ ശരിയായത് തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക എന്നാണ് പറയുന്നത്. വൈറ്റ് ബ്രെഡ് ഉണ്ടാക്കുന്നത് മൈദ കൊണ്ടോ റിഫൈനിഡ് മാവ് കൊണ്ടോ ആണ്. അതിൽ വളരെ കുറച്ച് പോഷക മൂല്യം മാത്രമാണ് ഉള്ളത്. മൈദ നിര്‍മ്മിച്ചെടുക്കുമ്പോള്‍ ഗോതമ്പിന്റെ നാരുകൾ നീക്കം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ബ്രൗൺ ബ്രെഡും ആരോഗ്യകരമല്ല. ഗോതമ്പ് ബ്രെഡിന് തവിട്ട് നിറം ലഭിക്കുന്നത് ഗോതമ്പ് മാവ് ഉപയോഗിക്കുന്നത് കൊണ്ടല്ല നിറം ചേർക്കുന്നതിലൂടെയാണെന്നാണ് ഇദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെ പറയുന്നത്. ഈ നിറം കൊക്ക കോളയിലേയു ബോൺവിറ്റയിലേയും നിറത്തിന് സമാനമാണ്. ഹിമന്തിന്റെ അഭിപ്രായത്തിൽ മർട്ടി ഗ്രെയിൻ ബ്രെഡും പൂർണമായും ഗോതമ്പ് കൊണ്ട് നിർമ്മിച്ചതല്ലെന്നാണ് പറയുന്നത്. ഇത് ഹിമന്തിന്റെ കണ്ടുപിടിത്തമാണ്. നമ്മുടെയൊക്കെ ഭക്ഷണ ശീലത്തില്‍ നിന്ന് ഈ ആഹാരത്തെ ഒഴിച്ച് നിര്‍ത്താനാവില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി. വേണുഗോപാൽ

0
തിരുവനന്തപുരം: ആർഎസ്എസിൻ്റെ നൂറാം വാർഷിക പരിപാടിയിൽ പങ്കെടുത്ത വിസിമാർ രാജിവയ്ക്കണമെന്ന് കെ.സി....

സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല ; അഭിമാനത്തോടെ സർക്കാർ വണ്ടിയിൽ സൗജന്യമായി യാത്ര ചെയ്യാം...

0
തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആർടിസി ഓ‍ർഡിനറി ബസിൽ സ്ത്രീ...

വിജയ് – സംഗീത വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കും

0
ചെങ്കൽപ്പെട്ട് : നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി...

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...