തോക്കേന്തിയ പ്രകടനവുമായി മാവോയിസ്റ്റുകൾ ; സംഘത്തിലുണ്ടായിരുന്നത് ഒരു വനിത ഉൾപ്പെടെ അഞ്ചുപേർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനവുമായി മാവോയിസ്റ്റുകൾ. ഒരു വനിത ഉൾപ്പെടെ അഞ്ചംഗ സായുധ സംഘമാണ് നഗരത്തിൽ പ്രകടനം നടത്തിയത്. അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. ‘ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി – പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക ‘ എന്ന പേരിലുള്ള ലഘുലേഖയും ഇവർ വിതരണം ചെയ്തിട്ടുണ്ട്. തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.

ഇന്ന് വൈകുന്നേരമാണ് ഇവർ അങ്ങാടിയിലെത്തിയത്. തോക്കുമേന്തിയാണ് പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നേരത്തേയും അഞ്ചം​ഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മേൽശാന്തി നിയമനം ; സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് പത്മകുമാറിന്‍റെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ്...

മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം ; പ്രശ്നപരിഹാര കരാര്‍ ഇന്ന് ഒപ്പുവെക്കും

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനു സമീപത്തെ മലയിടംതുരുത്ത് പര്യത്തുകാവ് ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള കരാർ...

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...