തിരുവനന്തപുരം : ഒരു ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടി കൊറോണ വൈറസ് നിരീക്ഷണത്തില്‍. പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനി ബാധിച്ചതിനെ തുടർന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. ഇതോടെ തിരുവനന്തപുരത്ത് കൊവിഡ്-19 നിരീക്ഷ ണത്തില്‍ കഴിയുന്ന ബെവ്കോ ജീവനക്കാരുടെ എണ്ണം രണ്ടായി.
നേരത്തെ തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയാണ് നിരീക്ഷണത്തിലായത്. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രി ഐ.സി.യുവിലാണ് ഇവർ. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.