പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിയിൽ വീണ്ടും ഡീസൽ ചോർച്ച ; മൂന്ന് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുനലൂര്-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമണ് ക്ഷേത്രത്തിന് സമീപത്തെ വലിയ വളവില് വീണ്ടും റോഡിൽ ഡീസല് വീണ് അപകടം. ഇന്ന് വൈകിട്ടോടെയാണ് സംഭവം. റോഡിലെ ഇന്ധന ചോർച്ചയെത്തുടർന്ന് നിയന്ത്രണം വിട്ട മൂന്നോളം ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തില് പെട്ടത്. ടാങ്ക് നിറയെ ഇന്ധനം നിറച്ചെത്തുന്ന വലിയ വാഹനങ്ങള് വളവില് വെച്ച് വേഗതയില് തിരിയുമ്പോള്, ടാങ്കിൽ നിന്നും ഇന്ധനം പുറത്തേക്ക് കവിഞ്ഞൊഴുകുന്നതാണ് ഇവിടെ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിൽ ഡീസൽ പടർന്നതോടെ ഇരുചക്രവാഹനങ്ങൾ വഴുതിവീഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചു. സമീപത്തെ തടിമില്ലില് നിന്നും എത്തിച്ച അറപ്പുപൊടി ഡീസല് വീണ ഭാഗങ്ങളിൽ വിതറിയാണ് അഗ്നിശമന സേനാംഗങ്ങൾ താൽക്കാലികമായി അപകടസാധ്യത ഒഴിവാക്കിയത്. ഈ വളവിൽ ഇന്ധനം ചോർന്ന് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അമിതമായി ഇന്ധനം നിറച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പായുന്ന വാഹനങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ

0
തൃശ്ശൂർ: തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു....

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള 7 വിഭാഗം കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ്...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ എസ് ആർ ടി...

നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരനെതിരെ വിമർശനവുമായി സിപിഎം. പ്രതിരോധ...

കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നതായി കണ്ടെത്തി

0
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പുതിയ വിവരം. കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം...