ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനില്‍ ഒരു ഡിവൈഡർകൂടി നിർമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : എംസി റോഡിൽ സ്ഥിരം അപകടമേഖലയായ മുണ്ടൻകാവ് ജംഗ്ഷനില്‍ ഒരു ഡിവൈഡർകൂടി നിർമിച്ചു. പേരിശ്ശേരി റോഡ്‌ വന്നുചേരുന്ന ഭാഗത്താണ് പുതിയ ഡിവൈഡർ നിർമിച്ചത്. നിലവിലുള്ള ഡിവൈഡറുകൾ ദൂരെനിന്നുതന്നെ ഡ്രൈവർമാർക്ക് കാണത്തക്കവിധത്തിൽ നവീകരിച്ചിട്ടുണ്ട്. രാത്രിയിൽ കാണണമെങ്കിൽ റിഫ്ളക്ടറുകൾകൂടി വെക്കണം. തിരുവല്ല ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ഥാനം മുന്നോട്ടു നീക്കിയേക്കും. ചെങ്ങന്നൂരിൽനിന്ന് തിരുവല്ലയ്ക്കു വരുമ്പോൾ ജംഗ്ഷനിലെത്തുന്നതിന് തൊട്ടുമുൻപുള്ള ആദ്യ ഡിവൈഡറാണ് അപകടഭീഷണിയുണ്ടാക്കിയിരുന്നത്.

വളവുതിരിഞ്ഞു കഴിയുമ്പോഴാണ് തിരുവല്ല ഭാഗത്തേക്കുള്ള ഡിവൈഡർ കാണുന്നത്. രാത്രിയിൽ ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഡിവൈഡറുകളുടെ നവീകരണം പൂർത്തിയായിട്ടില്ല. രാത്രിയിൽ ഡിവൈഡറുകൾ വ്യക്തമായി കാണത്തക്കവിധത്തിൽ റിഫ്ളക്ടറുകളും ആവശ്യമായ വെളിച്ചവും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...