പെരുമ്പെട്ടിയില്‍ വീണ്ടും കുറുനരി ആക്രമണം ; മൂന്നുപേർക്കുകൂടി കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : നായയുടെ കുരകേട്ട് വീടിന് പുറത്തിറങ്ങിയ അയൽവാസികളും ബന്ധുക്കളുമായ മൂന്നുപേർക്ക് കുറുനരിയുടെ കടിയേറ്റു. പെരുമ്പെട്ടി തൂങ്ങുപാല രാജൻകുട്ടി(58), മകൻ രഞ്ജു (25), തോട്ടുങ്കൽ ടി.സി. രാമൻകുട്ടി(78) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പെടുത്തു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നായ കുരയ്ക്കുന്നത് കേട്ടാണ് രാമൻകുട്ടി വീടിന് പുറത്തേക്കിറങ്ങിയത്. പെട്ടെന്ന് ചാടിയെത്തിയ കുറുനരി രാമൻകുട്ടിയുടെ മുഖത്ത് കടിക്കുകയായിരുന്നുവെന്ന് മകൻ സുനിൽ പറഞ്ഞു. ഇവിടെനിന്ന്‌ ഓടിയ കുറുനരി തൊട്ടടുത്തുള്ള രാജൻകുട്ടിയുടെ നായയെ കടിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ രാജൻകുട്ടിയെയും മകനെയും കുറുനരി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുറുനരി ഇരുട്ടിലേക്ക് ഓടിമറഞ്ഞു. രണ്ടാഴ്ച മുമ്പ് പെരുമ്പെട്ടിയിൽ രണ്ടുപേരെ കുറുനരി കടിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...