വിദ്യാഭ്യാസ ശാക്തീകരണത്തിന് പുതിയ ഫണ്ട് കളക്ഷന്‍ ; ചീഫ് മിനിസ്റ്റേഴ്സ് എജ്യൂക്കേഷൻ എംപവർമെന്റ് ഫണ്ട് (സി.എം.ഇ.എം.എഫ്.)

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ മാതൃകയിൽ സംസ്ഥാനത്ത് വിദ്യാഭ്യാസ ശാക്തീകരണത്തിന് ഒരു നിധികൂടി രൂപവത്കരിക്കുന്നു. മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ ശാക്തീകരണനിധി അഥവാ ചീഫ് മിനിസ്റ്റേഴ്സ് എജ്യൂക്കേഷൻ എംപവർമെന്റ് ഫണ്ട് (സി.എം.ഇ.എം.എഫ്.) എന്ന പേരിലായിരിക്കും അറിയപ്പെടുക. സംഭാവനകൾക്ക് ആദായനികുതി ഇളവുണ്ടാകും.

ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗകര്യമൊരുക്കാനായിരിക്കും നിധി ഉപയോഗിക്കുക. ഓൺലൈൻ പഠനത്തിനുള്ള പൊതുപ്ലാറ്റ്ഫോമായ ജി-സ്വീറ്റിന് ഇണങ്ങുന്ന മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് ഫോൺ എന്നിവയെത്തിക്കും.

പാഠപുസ്തകം ലഭ്യമാക്കുന്ന ജാഗ്രതതന്നെ ഡിജിറ്റൽ ഉപകരണം ലഭ്യമാക്കാനും വേണമെന്നാണ് മാർഗരേഖ നിർദേശിക്കുന്നത്. സാമ്പത്തികശേഷി കുറഞ്ഞ കുട്ടികൾക്ക് ഡേറ്റ റീചാർജ് പണം നൽകാനും നിധിയിലെ പണം ഉപയോഗിച്ചേക്കും. ഉപകരണങ്ങൾ കേടായാൽ അത് നന്നാക്കാനുള്ള പണം നൽകുന്നതും പരിഗണനയിലുണ്ട്.

കണക്ടിവിറ്റി ലഭ്യമാക്കൽ, വൈദ്യുതിതടസ്സം ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിലും പണത്തിന്റെ ആവശ്യം വന്നാൽ നിധിയിൽനിന്ന് ഉപയോഗപ്പെടുത്തും. കേരളത്തിലെ എല്ലാ വീടുകളും സന്ദർശിച്ച് ഫണ്ടിലേക്ക് ധനസമാഹരണം നടത്തണമെന്ന് മാർഗരേഖയിൽ നിർദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...